Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkuzhi Waterfall

Palakkad

പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം പ​രി​സ​ര​ത്ത് അ​ടി​യ​ന്തര​മാ​യി സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

വ​ട​ക്ക​ഞ്ചേ​രി: അ​തീ​വ അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം പ​രി​സ​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.

വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് ശ​ക്ത​മാ​യ ഒ​ഴു​ക്കും പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ത്തും ന​ല്ല വ​ഴു​ക്ക​ലു​ള്ള പാ​റ​ക​ളു​മാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഈ ​വ​ഴു​ക്ക​ലി​ൽ​പെ​ട്ടാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ക്കാ​നി​ട​യാ​യ​ത്. ജ​ല​പാ​ത​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ഏ​റെ ദൂ​രം താ​ഴേ​ക്ക് കു​ത്ത​നെ ചെ​രി​വു​ള്ള പാ​റ​പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.

മ​ഴ​ക്കാ​ല​ങ്ങ​ളി​ലും ഇ​വി​ടെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ താ​ഴേ​ക്കു​ള്ള ദൂ​ര​ക്കാ​ഴ്ച കാ​ണാ​ൻ ത​ങ്ങു​ന്ന​ത്. ചെ​റി​യ അ​ശ്ര​ദ്ധ​യോ വ​ഴു​ക്ക​ലോ സം​ഭ​വി​ച്ചാ​ൽ പി​ന്നെ വീ​ഴു​ക 700 അ​ടി താ​ഴ്ച​യി​ലേ​ക്കാ​കും. പാ​റ​പ്പു​റ​ത്തെ വ​നം വ​കു​പ്പി​ന്‍റെ ജെ​ണ്ട​യോ​ട് ചേ​ർ​ന്ന് ബ​ല​മേ​റി​യ ക​മ്പി നെ​റ്റെ​ങ്കി​ലും സ്ഥാ​പി​ച്ചാ​ൽ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത കു​റ​യും. ഇ​ക്കാ​ര്യം പ​ഞ്ചാ​യ​ത്തി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ് പ​റ​ഞ്ഞു. വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യു​ള്ള ചെ​ക്ക്ഡാം പ​രി​സ​ര​ത്ത് സെ​ക്യൂ​രി​റ്റി വാ​ച്ച​ർ​മാ​രെ നി​യ​മി​ക്ക​ണം.

മ​ദ്യ​പ​സം​ഘ​ങ്ങ​ളേ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നും മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ല​ക്കു​ഴി, മം​ഗ​ലം​ഡാം എ​ന്നീ ര​ണ്ട് ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ ബ​ന്ധി​പ്പി​ക്കാ​നാ​യാ​ൽ അ​തി​ന്‍റെ വി​ക​സ​ന വ്യാ​പ്തി​യും പ​തി​ന്മ​ട​ങ്ങാ​കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു​ണ്ട്.

എം​എ​ൽ​എ ടി.​എം. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ല​യോ​ര​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫാം ​ടൂ​റി​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും താ​ഴേ​ക്കു​ള്ള കാ​ഴ്ച അ​തി​മ​നോ​ഹ​ര​മാ​ണ്.

വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്ലാ​തെ ഈ ​പ്ര​ദേ​ശ​വും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ദേ​ശ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up